തിരുവനന്തപുരം: 2020-21 പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ പുതുതായി ഉൾപ്പെടുത്തിയ ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിന് എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 16 വരെ പുതുതായി അപേക്ഷിക്കാം. 2020 ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി നവംബർ 16 വരെ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ.) എന്നീ സ്ഥാപനങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.