തിരുവനന്തപുരം: ഇക്കൊല്ലം രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഡി ഗ്രേഡ് എങ്കിലും ലഭിക്കാത്തവർക്ക് സേ പരീക്ഷ എഴുതാൻ അവസരം നല്കും. വിജയിക്കുന്ന വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനും തീരുമാനിച്ചു.

സെപ്റ്റംബർ ആറുമുതൽ 16 വരെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷയ്ക്കായി ഒന്നാംവർഷ റഗുലർ, സ്കൂൾ ഗോയിങ്, ഓപ്പൺ സ്കൂൾ വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ജൂലായ് 21 മുതൽ 26 വരെ നടത്തും.