തിരുവനന്തപുരം: ജൂലായ് 24-ന് നടത്താൻ നിശ്ചയിച്ച് മാറ്റിവെച്ച കേരളാ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഓഗസ്റ്റ് അഞ്ചിന് നടത്തും. പരീക്ഷയ്ക്കുള്ള മാർഗനിർദേശങ്ങൾ പ്രവേശനപരീക്ഷാ കമ്മിഷണർ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. എൻജിനിയറിങ്, ഫാർമസി പ്രവേശനത്തിന് 1,12,097 വിദ്യാർഥികളാണ് അപേക്ഷിച്ചത്. മെഡിക്കൽ, അനുബന്ധ കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനായി 1,13,333 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.