തിരുവനന്തപുരം: 2021-22ലെ എൽഎൽ.എം. കോഴ്‌സിലേക്ക്‌ സർക്കാർ, സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നടപടികൾ 14ന്‌ ആരംഭിക്കും.

അലോട്ട്‌മെൻറിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ പ്രസ്തുത അലോട്ട്‌മെന്റിൽ നിലവിലെ ഹയർഓപ്‌ഷനുകളിലേക്ക്‌ പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ആവശ്യമില്ലാത്ത ഹയർ ഓപ്‌ഷനുകൾ റദ്ദ്‌ചെയ്യേണ്ടതാണ്‌. ഓപ്‌ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവയ്‌ക്കായി 14 മുതൽ 17ന്‌ വൈകുന്നേരം അഞ്ചുവരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ട്‌. നിശ്ചിത സമയത്തിനുള്ളിൽ ഓപ്‌ഷൻ കൺഫർമേഷൻ നടത്താത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും ഈ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. വിശദാംശങ്ങൾ www.cee.kerala.gov.in. ഹെൽപ്പ്‌ലൈൻ നമ്പർ 0471 2525300.