കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിെവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശികാവധി ജനുവരി 15-ൽനിന്നും 14-ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.