കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ ജനറൽ/സംവരണവിഭാഗങ്ങൾക്ക് (എസ്.സി./ എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടെ) തിരുവനന്തപുരം മേഖലയിൽ 14, 15 തീയതികളിൽ നിശ്ചയിച്ചിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് യഥാക്രമം ഡിസംബർ 17, 18ലേക്കു മാറ്റി. മറ്റു മേഖലകളിലെ സ്‌പോട്ട് അലോട്ട്‌മെന്റിനു മാറ്റമില്ല.

ഒ.ബി.സി. പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്

സംസ്ഥാനത്തിനു പുറത്തെ ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് 24 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in

സ്‌പോട്ട് പ്രവേശനം

സെൻട്രൽ സീറ്റ് അലോട്ട്‌മെന്റ് ബോർഡ്(സി.എസ്.എ.ബി.എൻ.ഇ.യു. ടി- ലക്ഷദ്വീപ് ക്വാട്ട) 2021-22 ബി.ടെക്. സ്‌പോട്ട് പ്രവേശനം 16ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. രാവിലെ 11 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാം.

ലാറ്ററൽ എൻട്രി ബി.ടെക്. പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 15ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ 10ന് കോളേജിൽ ഹാജരാകണം. വിവരങ്ങൾ: www.gecbh.ac.in.

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാംവർഷ (എസ് 3) ബി.ടെക്. ലാറ്ററൽ എൻട്രി(ലെറ്റ്) സീറ്റുകളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ സഹിതം 15ന് രാവിലെ 11നു മുൻപ് രജിസ്റ്റർ ചെയ്യണം. നിലവിൽ പ്രവേശനം ലഭിച്ചവർ പഠിക്കുന്ന സ്ഥാപനത്തിൽനിന്നും എൻ.ഒ.സി. ഹാജരാക്കണം(സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നുള്ളവരൊഴികെ). പുതുതായി പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ എല്ലാ അസൽ രേഖകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവൻ ഫീസും അടയ്ക്കണം. വിവരങ്ങൾക്ക്: www.gecwyd.ac.in, 0493- 5257321.