കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ അസോസിയേഷനിൽ അംഗങ്ങളായ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുമതി ലഭിച്ചിരിക്കുന്ന അധിക സീറ്റുകളിലേക്കും നാലാമത്തെ അലോട്ട്മെന്റ് 17-ന് നടക്കും.

അസോസിയേഷൻ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ (2021) ഉൾപ്പെട്ടവരും മുൻപു നടന്ന ഓൺലൈൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ അപേക്ഷകർക്ക് 15 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി കോളേജ് ഓപ്ഷൻ നൽകിയവരെ മാത്രം ഉൾപ്പെടുത്തിയായിരിക്കും നാലാമത്തെ അലോട്ട്‌മെന്റ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 22-ന് വൈകീട്ട് മൂന്നിനു മുൻപ് കോളേജുകളിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിവരങ്ങൾക്ക് www.amcsfnck.com