തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കംപ്യൂട്ടർ സയൻസ് പഠനവകുപ്പിൽ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർസയൻസിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. റാങ്കുപട്ടികയിൽ ഉൾപ്പെട്ട എസ്.സി.-എസ്.ടി. വിഭാഗത്തിലെ തത്പരരായവർക്ക് 15-ന് 11 മണിക്ക് പ്രവേശനത്തിനെത്താം.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതും റാങ്കുപട്ടികയിൽ ഉൾപ്പെടാത്തതുമായവരെയും പരിഗണിക്കും. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.