തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ ബിരുദ-പി.ജി. കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ വഴി അപേക്ഷിക്കാൻ വീണ്ടും അവസരം. 17 മുതൽ 24 വരെ 500 രൂപ പിഴയോടെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തി ഡൗൺലോഡ്ചെയ്ത അപേക്ഷാഫോം ആവശ്യമായ രേഖകൾസഹിതം ഡെപ്യൂട്ടി രജിസ്ട്രാർ, വിദൂരവിദ്യാഭ്യാസവിഭാഗം, കാലിക്കറ്റ് സർവകലാശാല പി.ഒ. എന്ന വിലാസത്തിൽ 30-നകം ലഭിക്കണം.