തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മൂന്നാർ കേറ്ററിങ് കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി നാലു വർഷ ഡിപ്ലോമ കോഴ്‌സ് പ്രവേശനം ബുധനാഴ്ച ആരംഭിക്കും. എസ്.എസ്.എൽ.സി.യോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.polyadmission.org/dhm.

എം.ടെക്. ഈവനിങ് കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ എം.ടെക്. ഈവനിങ് കോഴ്‌സ് പ്രവേശനത്തിന് 28 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.dtekerala.gov.in.

സ്പോർട്‌സ് ക്വാട്ട

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ സ്പോർട്‌സ് കൗൺസിൽ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടിക്രമങ്ങൾ 21-ന് രാവിലെ 11-ന് നടക്കും.

കിക്മയിൽ എം.ബി.എ.

സഹകരണ യൂണിയനു കീഴിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾടൈം) ബാച്ചിലേക്ക്‌ ഒഴിവുള്ള ജനറൽ വിഭാഗത്തിലെയും സഹകരണ ക്വാട്ടയിലെയും സീറ്റുകളിലേക്ക് ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ ഓൺലൈനായി ഇന്റർവ്യൂ നടത്തും.

ഡിഗ്രിക്ക് 50 ശതമാനം മാർക്ക് നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 8547618290. വെബ്സൈറ്റ്: www.kicmakerala.in