തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമായ കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി നടത്തുന്ന സൗജന്യ ബ്ലോക്ക്‌ചെയിൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ ബ്ലോക്ക്‌ചെയിൻ ഫൗണ്ടേഷൻ പ്രോഗ്രാം, എത്തേറിയം ബ്ലോക്ക്‌ചെയിൻ ഫണ്ടമെന്റൽ പ്രോഗ്രാം എന്നീ ഓൺലൈൻ കോഴ്‌സുകൾ നവംബർ 1-ന് ആരംഭിക്കും. ഉന്നതവിജയം നേടുന്നവർക്ക് തുടർന്നുള്ള കോഴ്‌സിലേക്ക് 50 ശതമാനം ഫീസിളവ്‌ ലഭിക്കും. 30-ന് മുൻപ് അപേക്ഷിക്കണം. വെബ്സൈറ്റ്: https://elearning.kba.ai