കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും 2021-22 വർഷത്തിലെ പിഎച്ച്.ഡി. പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. താത്പര്യമുള്ളവർ വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ടും ചലാൻ രസീതിയും മറ്റു അനുബന്ധരേഖകളും 21-ന് വൈകിട്ട് അഞ്ചിനകം റിസർച്ച് ഡയറക്ടർക്ക് സമർപ്പിക്കണം.