തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2014 സ്‌കീമിൽ അഫിലിയേറ്റഡ് കോളേജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും 2014, 2015 വർഷങ്ങളിൽ ബിരുദപ്രവേശനം നേടിയവർക്ക് ഒന്നുമുതൽ ആറുവരെ സെമസ്റ്ററുകളിലേക്ക് നടത്തുന്ന സെപ്‌റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർചെയ്യേണ്ട അവസാനതീയതി നവംബർ ആറ്. രജിസ്ട്രേഷൻ ഫീസ് ഓരോ സെമസ്റ്ററിനും 500 രൂപ. പരീക്ഷാഫീസ്, തീയതി, കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.