തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2021-22 അധ്യയനവർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ഓൺലൈൻ അലോട്ട്‌മെന്റ് 12-ന് ആരംഭിക്കും. 17-ന് ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം.

പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും പ്രോസ്‌പെക്ടസ് പ്രകാരമുള്ള യോഗ്യത നേടിയിട്ടുള്ളതുമായ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0471-2525300.