തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 18 മുതൽ 23 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ.യിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.
2020 മാർച്ചിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എഴുതിയിട്ടുള്ള ആറു വിഷയങ്ങളിൽ മൂന്നു വിഷയങ്ങൾ വരെ സ്കോർ മെച്ചപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്തിട്ടുള്ള വിഷയങ്ങളിൽ പരീക്ഷയെഴുതാത്ത വിഷയങ്ങളുണ്ടെങ്കിൽ അവ എഴുതുന്നതിനും റഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.
ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 16. 600 രൂപ ഫൈനോടെ 18 വരെ അപേക്ഷിക്കാം. റഗുലർ, ലാറ്ററൽ എൻട്രി, വിദ്യാർഥികൾക്കുള്ള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ, കമ്പാർട്ട്‌മെന്റൽ വിഭാഗം വിദ്യാർഥികൾക്കുള്ള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം ഹയർ സെക്കൻഡറി പോർട്ടലായ www.dhsekerala.gov.in ൽ ലഭിക്കും.