തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും അനുവദിച്ച പുതിയ കോഴ്‌സുകൾസംബന്ധിച്ച് ചർച്ചചെയ്യാൻ 24-ന് സിൻഡിക്കേറ്റ് ചേരുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അറിയിച്ചു.

ഈ അധ്യയനവർഷംതന്നെ തുടങ്ങാൻ സർക്കാർ ഭരണാനുമതി നൽകിയ എഴുപതോളം കോഴ്‌സുകളുണ്ട്. സർവകലാശാലാ കാമ്പസിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബയോ സയൻസ്, ഇന്റഗ്രേറ്റഡ് എം.എ. ഇൻ ഡെവലപ്‌മെന്റൽ സയൻസ്, എം.എ. ഉർദു എന്നിവയാണ് പുതിയ കോഴ്‌സുകൾ. കരട് പാഠ്യപദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടതായും വൈസ് ചാൻസലർ പറഞ്ഞു.