തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഒന്നാംസെമസ്റ്റർ ബിരുദ -പി.ജി. കോഴ്‌സുകൾ, എം.ബി.എ., എൽ.എൽ.ബി., രണ്ടാംവർഷ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി, പി.ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് ഇൻ അറബിക്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സ്പോക്കൺ അറബിക്, ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി നാഷണൽ സ്ട്രീം, രണ്ട് വർഷ ബി.പി.എഡ്., ഒന്നാംസെമസ്റ്റർ എം.എഡ്., എം.പി.എഡ്. ഒന്നാംവർഷ അദീബെ ഫാസിൽ ഉറുദു, നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., ബി.എച്ച്.എം. പരീക്ഷകളുടെ അപേക്ഷത്തീയതിയാണ് നീട്ടിയത്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.