: സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി കേരള ഡിജിറ്റൽ സർവകലാശാല ഓൺലൈനായി സർട്ടിഫൈഡ് ബ്ലോക്ക്‌ചെയിൻ സ്റ്റാർട്ടപ്പ്‌ പ്രോഗ്രാം നടത്തുന്നു.

ജൂൺ ഏഴിന് ആദ്യ ബാച്ച് തുടങ്ങും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക്‌ കോഴ്‌സിൽ ചേരാം. ഡി.യു.കെ. പ്രജ്ഞ (http://prajna.duk.ac.in/) എന്ന പേരിൽ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലെ ആദ്യ കോഴ്‌സാണിത്.

14 ദിവസത്തെ പ്രോഗ്രാമിൽ ബ്ലോക്ക്‌ചെയിൻ മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള സാങ്കേതികപരിജ്ഞാനവും നൽകുമെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: http://prajna.duk.ac.in/