കണ്ണൂർ: സർവകലാശാലയുടെ തലശ്ശേരി നിയമപഠന വകുപ്പിൽ പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് (മണിക്കൂർ അടിസ്ഥാനത്തിൽ) ജൂൺ 17-ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും.

രാവിലെ 11-ന് നിയമപഠന വകുപ്പിലാണ് അഭിമുഖം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് /പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന നൽകും. ഉദ്യഗാർഥികൾ ബയോഡാറ്റാ hodlegal@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് ജൂലൈ 15-നു മുമ്പ് സമർപ്പിക്കണം.