തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ്‌ പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും.

റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ പുതുതായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂലായ് 14 മുതൽ 17 വരെ നൽകണം. അലോട്ട്‌മെന്റ് 19-ന് പ്രസിദ്ധീകരിക്കും.