തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ്(ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോ ഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവുകളിൽ(കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി രണ്ടു വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, ഇ-മെയിൽ: lek.kscste@kerala.gov.in, womenscientistkerala@gmail.com 0471-2548208, 2548346.

പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദപഠനത്തിനു ചേർന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷ ബിരുദപഠനത്തിനും തുടർന്നുള്ള രണ്ടുവർഷം ബിരുദാനന്തര ബിരുദപഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ 31നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471-2548208, 2548346, ഇ-മെയിൽ: lek.kscste@kerala.gov.in, pskscste@gmail.com.

സ്‌കോൾ കേരള: തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേനെയുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശനത്തീയതി നീട്ടി. പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ടു ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം.