തിരുവനന്തപുരം: ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബി.ഡിസ്.) കോഴ്‌സിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് 16-ന് ഉച്ചയ്ക്ക് രണ്ട് വരെ പ്രൊഫൈൽ പരിശോധിച്ച് തിരുത്തൽ വരുത്താം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘B.Des.-2021 Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി വിവരങ്ങൾ പരിശോധിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.