തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളേജുകളിലേക്കുള്ള എൻ.ആർ.ഐ. ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികളുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സമയത്ത് താത്പര്യമുള്ള കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ട ഓപ്ഷനുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കണം. ഓപ്ഷനുകൾ തിരഞ്ഞെടുക്കാത്തവരെ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.