തിരുവനന്തപുരം: നഴ്‌സിങ്‌ കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും പരീക്ഷ എഴുതാനാകാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/ തുടർപഠനം എന്നിവയ്ക്കുള്ള അനുമതി ലഭ്യമാകുന്നതിന് നടത്തുന്ന അർഹത നിർണയ പരീക്ഷ 24-ന് രാവിലെ 11 മുതൽ ഒരുമണി വരെ അതത് ജില്ലകളിലെ സർക്കാർ നഴ്‌സിങ്‌ സ്കൂളുകളിൽ നടത്തും.

കേരളത്തിനകത്ത് വിവിധ യൂണിവേഴ്‌സിറ്റി/കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സിങ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ളവർക്കാണ് അർഹത നിർണയ പരീക്ഷ നടത്തുന്നത്.