മഹാത്മാഗാന്ധി സർവകലാശാലയ്ക്കുകീഴിൽ ഏകജാലകംവഴി ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ജനുവരി 15-ന് വൈകീട്ട് നാലിനുമുമ്പായി അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

പരീക്ഷത്തീയതി

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം-2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 22-ന്‌ ആരംഭിക്കും. ജനുവരി 12 വരെ അപേക്ഷിക്കാം.