തിരുവനന്തപുരം: 2020-21 അധ്യയനവർഷത്തെ ബി.ഫാം. കോഴ്‌സിലേക്ക് സർക്കാർ കോളേജുകളിൽ ഫെബ്രുവരി അഞ്ചിന് നടത്തിയ ഓൺലൈൻ മോപ് അപ് അലോട്ട്‌മെന്റിനുശേഷം വന്ന ഒഴിവുകൾ നികത്തുന്നതിനായി ഒരു അലോട്ട്‌മെന്റു കൂടി പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള അസൽ രേഖകളുമായി ഹാജരായി 15-ന് വൈകുന്നേരം നാലിന് മുമ്പായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.