കണ്ണൂർ: തോട്ടടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ത്രിവത്സര ബി.എസ്‌സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനോടുകൂടി 2020-21 അക്കാദമിക് വർഷം ആരംഭിക്കുന്നതാണ് കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ്.
അപേക്ഷാഫോം www.iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ 12 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ഫെബ്രുവരി 18-ന് മുമ്പ് നേരിട്ടോ info@iihtkannur.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: എക്‌സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി, കിഴുന്ന പി.ഒ., തോട്ടട, കണ്ണൂർ -670007. ഫോൺ: 0497 2835390, 0497 2965390.