തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ 2015, 2016, 2017, 2018 വർഷങ്ങളിൽ ബിരുദ പഠനത്തിനു ചേർന്നശേഷം പഠനം നടത്താൻ കഴിയാത്തവർക്ക് പഠനം തുടരുന്നതിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി 500 രൂപ പിഴയോടെ 17 വരെ നീട്ടി.
(ബി.എ./ബി.കോം./ബി.എസ്‌സി മാത്‌സ്/ബി.ബി.എ.) ഒന്നുമുതൽ അഞ്ച് സെമസ്റ്റർ വരെയുള്ള പരീക്ഷകൾ എഴുതിയതിനുശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലൂടെ ആറാംസെമസ്റ്ററിൽ ചേർന്ന് പഠനം തുടരുന്നതിനുള്ള തീയതിയാണ് നീട്ടിയത്.
രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും www.sdeuoc.ac.in>notifications സന്ദർശിക്കുക. ഫോൺ: 0494 2407357, 2400288.