തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിൽ പ്ലസ്ടു പൂർത്തിയായ വിദ്യാർഥികൾക്ക് ജർമനിയിൽ നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനവും നൽകും. പ്രായപരിധി 18 മുതൽ 26 വരെ. ഫോൺ: 8138025058.