കോട്ടയം: കുറിച്ചി ആതുരാശ്രമം എൻ.എസ്.എസ്. ഹോമിയോ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബി.എച്ച്.എം.എസ്. (2020-21) പ്രവേശനത്തിന് മാനേജ്‌മെന്റ്(നായർ കമ്മ്യൂണിറ്റി) ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.nss.org.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി 12 മുതൽ സമർപ്പിക്കണം. അവസാന തീയതി 23-ന് വൈകീട്ട് അഞ്ചുമണിയാണ്.