തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസ്, സാഫി കോളേജ് വാഴയൂർ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 15-ന് പ്രവേശനം നടത്തും. ബി.എസ്‌സി. ഫുഡ്സയൻസ് ഡിഗ്രിക്കാർ റാങ്ക് 86 മുതൽ 100 വരെയുള്ളവർ 15-ന് രണ്ടുമണിക്കും മറ്റു ബി.എസ്‌സി. ഡിഗ്രിക്കാർ റാങ്ക് 401 മുതൽ 495 വരെയുള്ളവർ പത്തിനും 496 മുതൽ 599 വരെയുള്ളവർ രണ്ടുമണിക്കും ഹാജരാകണം. സ്പോർട്സ്, എസ്.സി., എസ്.ടി., ഭിന്നശേഷി. ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ് ക്വാട്ടയിലുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരും ഹാജരാകണം. എൻ.ആർ.ഐ. ക്വാട്ടയിലേക്ക് അന്ന് രണ്ടുമണിക്ക് പ്രവേശനം നൽകും.