തിരുവനന്തപുരം: ജൂലായിൽ നടത്തിയ രണ്ടാംവർഷ ഹയർ സെക്കൻഡറി തുല്യതാപരീക്ഷയുടെ ഫലം www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുന്നതിനും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് 15നകം അപേക്ഷ നൽകണം.