തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് കേരളത്തിൽനിന്നുള്ള വിദ്യാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scholarships.gov.in. ഫോൺ: 9446096580, 0471 2306580.

ഡിവോക്ക് ഡിപ്ലോമ

തിരുവനന്തപുരം : വിവിധ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/dvoc, www.asapkerala.gov.in എന്നിവയിൽ അപേക്ഷയും പ്രോസ്‌പെക്ടസും ലഭിക്കും. വിശദവിവരങ്ങൾക്ക്: 0484 2542355.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേന നിർദിഷ്ട ഫീസ് ഒടുക്കി അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ സെപ്റ്റംബർ 15-നകം അഡ്മിഷൻ എടുക്കണം. ഫോൺ-0471 2560363, 364.

ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം : കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവിൽ ഗസ്റ്റ് ലക്ചററെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുമായി 17-ന് രാവിലെ 10-ന് അഭിമുഖത്തിന് എത്തണം.

പിന്നാക്കവിഭാഗ കമ്മിഷൻ സിറ്റിങ്

തിരുവനന്തപുരം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷൻ കോർട്ട് ഹാളിൽ 16-ന് രാവിലെ 11 മണിക്ക് സിറ്റിങ് നടത്തും. കത്തോലിക്ക കമ്മാളർ, കുമാരക്ഷത്രീയ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും.

കാത്ത്‌ലാബ് ടെക്‌നിഷ്യൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒരു കാത്ത്‌ലാബ് ടെക്‌നിഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കാർഡിയോ വാസ്‌ക്കുലാർ ടെക്‌നോളജിയിലെ ബിരുദമാണ് യോഗ്യത. അപക്ഷകൾ 22-ന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.