തിരുവനന്തപുരം: കേരളത്തിലെ സർക്കാർ കോളേജുകളിലും സർക്കാർ നിയന്ത്രിത സ്വാശ്രയ സ്വകാര്യ എൻജിനീയറിങ് കോളേജുകളിലും എം.ടെക്. പ്രവേശനത്തിനുള്ള കരട് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പരാതികളുള്ള പക്ഷം dteadmissions@gmail.com എന്ന ഇ-മെയിൽ മുഖാന്തരമോ 9400006510 എന്ന ഫോൺ നമ്പർ മുഖാന്തരമോ 12-ന് വൈകീട്ട് 5-നു മുൻപായി അറിയിക്കണം.