കരിവെള്ളൂർ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2021-23 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് 23-ന് മുമ്പ് നൽകണം. അപേക്ഷാഫോമും വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സെറ്റിൽ.

അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയിലോ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷയിലോ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ആകെയുള്ള സീറ്റുകളിൽ 40 ശതമാനം വീതം സയൻസ് ഹ്യുമാനിറ്റീസ് വിഭാഗത്തിനും 20 ശതമാനം കൊമേഴ്സ് വിഭാഗത്തിനും നിജപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ പ്രവേശനനടപടി പൂർത്തിയാക്കി ഡിസംബർ 13-ന് അധ്യയനം ആരംഭിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകി.