തിരുവനന്തപുരം: കേരള സർവകലാശാല എംപ്ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പി.എം.ജി.യിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോയിൽ 19-ന് രാവിലെ 10.30-ന് നടക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവിൽ വിവിധ കമ്പനികൾ പങ്കെടുക്കും. ബി.സി.എ./ബി.ടെക്./ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലെ 111 ഒഴിവുകളിലാണ് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നത്. ഉദ്യോഗാർഥികൾ 15-ന് രാത്രി 12-ന് മുൻപ് http://bit.ly/3wiGpQh എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM ഫോൺ: 04712304577.