കാസർകോട്: പെരിയ കേന്ദ്രസർവകലാശാലയിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.cukerala.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ വ്യാഴാഴ്ച വൈകിട്ട് 5.30-നുള്ളിൽ admissions@cukerala.ac.in എന്ന വിലാസത്തിൽ അറിയിക്കണം. അന്തിമ റാങ്ക് പട്ടിക 12-ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടി 16-ന് തുടങ്ങും. ഫോൺ: 04672 309466, 04672 309467, 04672 309491.