തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന, 2021-23 ബാച്ചിലേക്ക് ഹയർ സെക്കൻഡറി ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ നവംബർ 11 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഡിസംബർ 15 വരെയും, 60 രൂപ പിഴയോടെ ഡിസംബർ 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.

പത്താംതരം തുല്യതാ സേ പരീക്ഷ

തിരുവനന്തപുരം: പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ആറുമുതൽ 10 വരെ നടക്കും.

അതത് സേ പരീക്ഷാ സെന്ററുകളിൽ നവംബർ 11 മുതൽ 17 വരെ ഫീസ് അടയ്ക്കാം. വിവരങ്ങൾ www.keralapareekshabhavan.in ൽ ലഭിക്കും.