തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജി.യിലെ സ്റ്റുഡന്റ്‌സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്‌മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.