തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ. കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. ഡിസംബർ എട്ടുവരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഡിസംബർ 15 വരെയും അപേക്ഷിക്കാം. www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2342950, 2342271.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്‌ കോഴ്‌സിലേക്കുള്ള പ്രവേശനപ്പരീക്ഷ നവംബർ 14ന് രാവിലെ 10 മുതൽ തിരുവനന്തപുരത്ത് നടക്കുമെന്ന് എൽ.ബി.എസ്. ഡയറക്ടർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാർഥിയുടെ ഹോംപേജിൽനിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: കോേളജ് വിദ്യാഭ്യാസ വകുപ്പു മുഖേന നടത്തിവരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെരിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട്‌ മെരിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്‌ലിം/നാടാർ സ്‌കോളർഷിപ്പ്‌ ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോേളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30നു മുൻപ് അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്‌ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ ഏഴിനു മുൻപ് സ്ഥാപനമേധാവിക്കു സമർപ്പിക്കണം. സ്ഥാപനമേധാവി സൂക്ഷ്മപരിശോധന നടത്തി ഡിസംബർ 15നകം അപേക്ഷകൾക്ക് അംഗീകാരം നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446096580, 0471-2306580.