പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ 2021-22 അധ്യയനവർഷം വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നവംബർ 11-ന് രാവിലെ 10.30-ന് നടത്തും. എം.എ. വേദാന്തം, വ്യാകരണം, ഫിലോസഫി കോഴ്‌സുകളിൽ എല്ലാ സീറ്റുകളിലേക്കും എം.എസ്.ഡബ്ല്യു., സംസ്‌കൃത സാഹിത്യം എന്നീ കോഴ്‌സുകളിൽ എസ്.സി., എസ്.ടി., ഹിന്ദി, ഹിസ്റ്ററി കോഴ്‌സുകളിൽ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. സംവരണ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനാണ് പരീക്ഷ. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.