മാഹി: പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുടെ മാഹി സെന്ററിൽ ഡിഗ്രി കോഴ്സുകളായ ജേണലിസം, ഫാഷൻ ടെക്നോളജി എന്നിവയിലും ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർക്ക് 15 വരെ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർഥികൾ മയ്യഴി സെമിത്തേരി റോഡിലെ എസ്.പി. ഓഫീസിന് സമീപമുള്ള സർവകലാശാലാകേന്ദ്രത്തിൽ ഹാജരാകണമെന്ന് സെന്റർ ഹെഡ് അറിയിച്ചു. ഫോൺ: 9207982622, 9495720870.