പെരിയ (കാസർകോട്): കേരള കേന്ദ്രസർവകലാശാലയിൽ 71 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുനർവിജ്ഞാപനമാണ്. പ്രൊഫസർ (15), അസോസിയേറ്റ് പ്രൊഫസർ (29), അസിസ്റ്റന്റ് പ്രൊഫസർ (27) തസ്തികകളിലേക്കാണ് നിയമനം.

പ്രൊഫസർ

കൊമേഴ്സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ്, ഇംഗ്ലീഷ് ആൻഡ്‌ കംപാരറ്റീവ് ലിറ്ററേച്ചർ, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ജീനോമിക് സയൻസ്, ജിയോളജി, കന്നഡ, ലിംഗ്വിസ്റ്റിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി സ്റ്റഡീസ്, പബ്ലിക് ഹെൽത്ത് ആൻഡ്‌ കമ്യൂണിറ്റി മെഡിസിൻ, സോഷ്യൽ വർക്ക്, ടൂറിസം സ്റ്റഡീസ് എന്നിവയിൽ ഒരു ഒഴിവു വീതമാണ്‌ ഉള്ളത്‌.

അസോസിയേറ്റ് പ്രൊഫസർ

കെമിസ്ട്രി (ഒന്ന്‌), കൊമേഴ്സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ് (രണ്ട്‌), കംപ്യൂട്ടർ സയൻസ് (ഒന്ന്‌), എൻവയോൺമെന്റൽ സയൻസ് (രണ്ട്‌), ജിയോളജി (രണ്ട്‌), ഹിന്ദി (ഒന്ന്‌), ഇന്റർനാഷണൽ റിലേഷൻസ് (യുജി) (രണ്ട്‌), കന്നഡ (രണ്ട്‌), ലോ (രണ്ട്‌), ലിംഗ്വിസ്റ്റിക്സ് (രണ്ട്‌), മലയാളം (ഒന്ന്‌), മാനേജ്മെന്റ് സ്റ്റഡീസ് (രണ്ട്‌), പ്ലാന്റ് സയൻസ് (ഒന്ന്‌), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി സ്റ്റഡീസ് ഒന്ന്‌, പബ്ലിക് ഹെൽത്ത് ആൻഡ്‌ കമ്യൂണിറ്റി മെഡിസിൻ (രണ്ട്‌), ടൂറിസം സ്റ്റഡീസ് (രണ്ട്‌), സോഷ്യൽ വർക്ക് (ഒന്ന്‌), യോഗ സ്റ്റഡീസ് (ഒന്ന്‌), സുവോളജി (ഒന്ന്‌).

അസിസ്റ്റന്റ് പ്രൊഫസർ

ബയോകെമിസ്ട്രി ആൻഡ്‌ മോളിക്യുലാർ ബയോളജി രണ്ട്‌), ഫിസിക്സ് (ഒന്ന്‌), കംപ്യൂട്ടർ സയൻസ് (ഒന്ന്‌), യോഗ സ്റ്റഡീസ് (രണ്ട്‌), എജ്യുക്കേഷൻ (രണ്ട്‌), ഇംഗ്ലീഷ് (യുജി) (ഒന്ന്‌), ഇന്റർനാഷണൽ റിലേഷൻസ് (യുജി) (ഒന്ന്‌), മാനേജ്മെന്റ് സ്റ്റഡീസ് (നാല്‌), കൊമേഴ്സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ് (നാല്‌), ടൂറിസം സ്റ്റഡീസ് (നാല്‌), കന്നഡ (നാല്‌), സോഷ്യൽ വർക്ക് (ഒന്ന്‌).

ഡിസംബർ 20 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 31 വരെ തപാലിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cukeraala.ac.in സന്ദർശിക്കണം.