പെരിയ: കേന്ദ്രസർവകലാശാലയിൽ ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലായ് 21 വരെയും തപാൽ ലഭിക്കേണ്ട തീയതി ജൂലായ് 31 വരെയും നീട്ടി. സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ/ഡെപ്യൂട്ടി ലൈബ്രേറിയൻ, കോളേജ് ലൈബ്രേറിയൻ, ലൈബ്രറി സയൻസിൽ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസർ എന്നിവയിൽ ഏതിലെങ്കിലും പത്തുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. വെബ്‌സൈറ്റ് www.cukerala.ac.in.