തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിലും പോർട്ടലിലും ലഭിക്കും.
വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കാനുള്ള അപേക്ഷകൾ, നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയി നേരിട്ടോ കോളേജുകൾ മുഖാന്തിരമോ 15 വരെ സമർപ്പിക്കാം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയി നേരിട്ടോ കോളേജുകൾ മുഖാന്തിരമോ സമർപ്പിക്കാനുള്ള അവസാന തീയതി 23 ആണ്. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.
ഇതോടൊപ്പം എം.സി.എ. അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി, എം.സി.എ.(സെക്കൻഡ് ഇയർ ഡയറക്ട്) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, പാലക്കാട്, എറണാകുളം-2 ക്ലസ്റ്ററുകളിലെ എം.ടെക്. (ഫുൾ-ടൈം) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി, എം.ടെക്. (പാർട്ട്-ടൈം) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.