തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ 11ന് പ്രവേശനപ്പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2560363.