തിരുവനന്തപുരം: വിവിധ സർക്കാർ, സ്വാശ്രയ നഴ്‌സിങ്‌ കോളേജുകളിൽ എം.എസ്‌സി. നഴ്‌സിങ്‌ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 16 ന് വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയും വെബ്‌സൈറ്റിൽ ലഭിക്കും.