തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥികൾക്ക് നിഷും കെ-ഡിസ്‌കും സംയുക്തമായി നടത്തുന്ന ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (ഐ-വൈ.ഡബ്ല്യു.ഡി) എന്ന പ്രോജക്ടിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഗ്രാഫിക് ഡിസൈൻ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, കണ്ടന്റ് റൈറ്റിങ് എന്നീ മേഖലകളിലാണ് ആറ് മാസത്തെ ഇന്റേൺഷിപ്പ് ലഭ്യമാക്കുന്നത്. ഓൺലൈൻ, ഓഫ്ലൈൻ മോഡിലാണ് ഇന്റേൺഷിപ്പ് നടത്തുക. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ബയോഡേറ്റ, താൽപര്യ പത്രം, ചെയ്ത ജോലികളുടെ സാമ്പിളുകൾ സഹിതം internwithiywd@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കാം. ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 13 ആണ്.

ഭിന്നശേഷിയുള്ള യുവതീ-യുവാക്കൾക്ക് സ്റ്റാർട്ടപ്പുകൾ സമാരംഭിക്കാനും നവീകരിക്കാനും അവസരം ഒരുക്കുക എന്നതാണ് ഐ-വൈ.ഡബ്ല്യു.ഡി.യുടെ ലക്ഷ്യം. അഫിലിയേറ്റഡ് കോളേജുകൾ മുഖാന്തരം അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും കഴിവുകൾ ഉപയോഗിച്ച് ഭിന്നശേഷിക്കാരിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഐ-വൈ.ഡബ്ല്യു.ഡി.യുടെ ’യൂണിവേഴ്‌സിറ്റി പാർട്ണർ’ ആയി പ്രവർത്തിക്കുകയാണ് സാങ്കേതിക സർവകലാശാല.