തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സർക്കാർ അനുമതി നൽകി. 2021-ലെ പരീക്ഷാവിജ്ഞാപനത്തിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പരീക്ഷ വേണമെന്ന് രക്ഷിതാക്കളും അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടർ വൈകാതെ പുറത്തിറക്കും.