തലശ്ശേരി: എൻ.ടി.ടി.എഫിന്റെ 2021-22 അധ്യയനവർഷത്തേക്കുളള ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ടൂൾ എൻജിനീയറിങ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ്, മെക്കാട്രോണിക്സ് എൻജിനീയറിങ് ആൻഡ് സ്മാർട്ട് ഫാക്ടറി, കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ, ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്‌സുകളായ പ്രിസിഷൻ ആൻഡ് സി.എൻ.സി. മെഷീനിസ്റ്റ്, ഇൻസ്പെക്ഷൻ ആൻഡ് മെട്രോളജി തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്‌സൈറ്റ്: www.nttftrg.com